Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corporation

Thiruvananthapuram

സു​ഗ​ത​ന്‍റെ അ​വ​ധി​യെ​ച്ചൊ​ല്ലി കോ​ർ​പ​റേ​ഷ​നി​ൽ ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന വാ​ഴോ​ട്ടു​കോ​ണം കൗ​ണ്‍​സി​ല​ർ ആർ. സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ​യെ​ച്ചൊ​ല്ലി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ യോ​ഗ​ത്തി​ൽ വീ ണ്ടും വാ​ക്കേ​റ്റം. സ​പ്ലി​മെ​ന്‍റ​റി ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യും വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ സ്പി​ൽ ഓ​വ​ർ പ​ട്ടി​ക​യും അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത പ്ര​ത്യേ​ക കൗ​ണ്‍​സി​ലി ലായിരുന്നു സം​ഭ​വം.

കൗ​ണ്‍​സി​ൽ ആ​രം​ഭി​ച്ച ഉ​ട​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് അ​റി​യി​ച്ച കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പേ​രു​ക​ൾ മേ​യ​ർ വി.​വി. രാ​ജേ​ഷ് വാ​യി​ച്ചു. സു​ഗ​ത​ന്‍റെ​യും കെ.എസ്. ശ​ബ​രീ​നാ​ഥ​ന്‍റെ​യും പേ​രു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ജ​യി​ലി​ൽ ക​ഴി​യു​ന്ന സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ന്ന​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ത് അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​റാ​യ എ​സ്.​പി. ദീ​പ​ക് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​വി​ഷ​യം പ്ര​ത്യേ​ക കൗ​ണ്‍​സി​ലി​ന്‍റെ അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും ച​ർ​ച്ച ചെ​യ്യാ​നാ​കി​ല്ലെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് അ​ജ​ണ്ട അ​വ​ത​രി​പ്പി​ക്കാ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നോ​ട് മേ​യ​ർ നി​ർ​ദേ​ശി​ച്ചു. ഇ​തി​നി​ടെ ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​റാ​യ എ​സ്. ശ്രീ​കു​മാ​റും വ​ഞ്ചി​യൂ​ർ ബാ​ബു​വും സു​ഗ​ത​ൻ വി​ഷ​യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല. സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ച എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ മൈ​ക്ക് ഓ​ഫ് ചെ​യ്ത​തോ​ടെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ന്നേ​റ്റു. ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​സ്തം​ഭ​ന​മാ​ണെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ച​പ്പോ​ൾ, മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തെ​ന്ന വാ​ദ​വു​മാ​യി ഭ​ര​ണ​പ​ക്ഷം പ്ര​തി​രോ​ധി​ച്ചു.

പ്ര​തി​ഷേ​ധ​വും വാ​ക്പോ​രും തു​ട​രു​ന്ന​തി​നി​ടെ അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച മേ​യ​ർ, ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ കൗ​ണ്‍​സി​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ച​താ​യി അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 21ന് ​കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​നും 22നു ​മേ​യ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ​ക്കോ​ടി​യും ഓ​ണ​ക്കി​റ്റും വി​ത​ര​ണം ചെ​യ്യാ​നും തീ​രു​മാ​നി​ച്ച​താ​യും മേ​യ​ർ അ​റി​യി​ച്ചു.

Kerala

അ​വി​ശ്വാ​സം വ​ര​ട്ടെ അ​പ്പോ​ൾ കാ​ണാം; വെല്ലുവിളിയുമായി മേയർ വി.​വി.​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മേ​യ​ർ വി.​വി.​രാ​ജേ​ഷ്. പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ നേ​രി​ടാ​ൻ ഭ​ര​ണ​പ​ക്ഷം സ​ജ്ജ​മാ​ണ്.

കോ​ർ​പ​റേ​ഷ​നി​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ബി​ജെ​പി​യെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. 29ന് ​കൗ​ൺ​സി​ൽ യോ​ഗം ചേ​രു​മെ​ന്നും മേ​യ​ർ പറഞ്ഞു.​ കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ്-​ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ത​ന്‍റെ കാ​ലി​ന് പൊ​ട്ട​ലി​ല്ലെ​ന്നും എ​ന്നാ​ൽ ഡി​സ്ലോ​ക്കേ​ഷ​ൻ ഉ​ണ്ടെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഡെ​പ്യൂ​ട്ടി മേ​യ​ർ ഡി​സ്ചാ​ർ​ജാ​യി. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സ​മ​ര​ങ്ങ​ൾ ന​ട​ക്ക​ട്ടെ​യെ​ന്നും എ​ന്നാ​ൽ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നിയമനടപടി സ്വീകരിക്കുമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൗ​ൺ​സി​ല​ർ സു​ഗ​ത​ന്‍റെ ജാ​മ്യ​ത്തി​നാ​യി ഉ​ട​ൻ കോ​ട​തി​യെ സ​മീ​പി​ക്കും. സ്മാ​ർ​ട്ട് സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​ർ​മാ​ണ​ത്തി​ലും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടും. ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടും. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റിം​ഗ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Kerala

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല; മാ​ലി​ന്യ നീ​ക്ക​ത്തി​ലെ വീ​ഴ്ച​യി​ൽ ഹെ​ൽ​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ സ്ഥ​ലം​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം : ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ക​ഴി​ഞ്ഞു​ള്ള മാ​ലി​ന്യ നീ​ക്ക​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ കോ​ര്‍​പ​റേ​ഷ​നി​ലെ പ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ സ്ഥ​ലം​മാ​റ്റി. മ​ണ​ക്കാ​ട്, ജ​ഗ​തി ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

ഭ​ര​ണ​സൗ​ക​ര്യാ​ര്‍​ഥം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ മാ​റ്റി നി​യ​മി​ക്കു​ന്നു​വെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്. മാ​ലി​ന്യ നീ​ക്ക​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യേ​ണ്ട​ത് കോ​ർ​പ​റേ​ഷ​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു.

എന്നാൽ മാ​ലി​ന്യം മു​ഴു​വ​ൻ നീ​ക്കി​യി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി ശി​വ​ൻ​കു​ട്ടി ആ​ര്‍​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​ത്തു ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ മാ​റ്റി​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Kerala

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ബി​ജെ​പി ജ​യം; പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ പ​റ​യാ​ന്‍ ഉ​ണ്ടെ​ന്ന് ശ​ശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ബി​ജെ​പി ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ പ​റ​യാ​ന്‍ ഉ​ണ്ടെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. മു​മ്പേ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​ണ്. 2024 ൽ ​മ​ത്സ​രി​ക്കു​മ്പോ​ൾ ത​ന്നെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ പോ​രാ​യ്മ​ക​ൾ പാ​ര്‍​ട്ടി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു​വെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​യു​ന്നു.

സ​ര്‍​ക്കാ​രി​നെ അ​ത്ര​ത്തോ​ളം മ​ടു​ത്ത ജ​നം മാ​റ്റം ആ​ഗ്ര​ഹി​ച്ചി​രു​ന്നു. സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ള്‍ അ​ത്ര​ത്തോ​ളം മ​ടു​ത്തു. അ​തി​ന് അ​വ​ർ വോ​ട്ട് ചെ​യ്ത​ത് ബി​ജെ​പി​ക്കാ​യി​പ്പോ​യി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ശി ത​രൂ​ർ പാ​തി ബി​ജെ​പി​ക്കാ​ര​ൻ എ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യോ​ടും ത​രൂ​ർ പ്ര​തി​ക​രി​ച്ചു. എ​ത്ര​യോ ത​വ​ണ കേ​ട്ട കാ​ര്യ​മാ​ണി​ത്. താ​ൻ എ​ഴു​തു​ന്ന​ത് പൂ​ർ​ണ​മാ​യി വാ​യി​ക്ക​ണം എ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം.

District News

കോ​ർ​പ​റേ​ഷ​ൻ ഇ​ട​തു​ഭ​ര​ണ​ത്തി​നെ​തി​രേ യു​ഡി​എ​ഫി​ന്‍റെ കു​റ്റ​പ​ത്രം

തൃ​ശൂ​ർ: "കോ​ർ​പ​റേ​ഷ​ന്‍റെ പാ​ഴാ​യ പ​ത്തു വ​ർ​ഷ​ങ്ങ​ൾ' എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി ജ​ന​സ​മ​ക്ഷം കു​റ്റ​പ​ത്ര​വു​മാ​യി യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം.

ര​ണ്ടാ​യി​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ ഭ​ര​ണ​ത്തി​ലേ​റി​യ യു​ഡി​എ​ഫ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ങ്ങ​ൾ മു​ര​ടി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു കു​റ്റ​പ​ത്രം. ഇ​ട​തി​ന്‍റെ അ​ഴി​മ​തി​ഭ​ര​ണം, ധൂ​ർ​ത്ത്, കെ​ടു​കാ​ര്യ​സ്ഥ​ത തു​ട​ങ്ങി​യ​വ കു​റ്റ​പ​ത്ര​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡു​ക​ൾ, വെ​ള്ള​ക്കെ​ട്ട്, ട്രാ​ഫി​ക് ബ്ലോ​ക്ക്, ശു​ദ്ധ​ജ​ല​ക്ഷാ​മം, വൈ​ദ്യു​തി​ത​ട​സം, തെ​രു​വു​നാ​യ്ശ​ല്യം തു​ട​ങ്ങി​യ ജ​ന​കീ​യ​പ്ര​ശ്ന​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.

പ്ര​ധാ​ന ആ​രോ​പ​ണം മാ​സ്റ്റ​ർ പ്ലാ​നി​നെ​ക്കു​റി​ച്ചാ​ണ്. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​തെ​യും വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച​ചെ​യ്യാ​തെ​യും ഉ​ണ്ടാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ ജ​ന​ദ്രോ​ഹ​പ​ര​മാ​യി​രു​ന്നു.

റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ല്ല, പ​ടി​ഞ്ഞാ​റെ​കോ​ട്ട വ​രെ നി​ർ​മി​ച്ച മോ​ഡ​ൽ റോ​ഡ് പി​ന്നീ​ടു ദീ​ർ​ഘി​പ്പി​ച്ചി​ല്ല, ഔ​ട്ട​ർ റിം​ഗ്റോ​ഡ് സ്വ​പ്ന​പ​ദ്ധ​തി​യാ​യി ഫ​യ​ലി​ൽ ഉ​റ​ങ്ങു​ന്നു. മ​ണ്ണു​ത്തി - അ​മ​ല​ന​ഗ​ർ ലി​ങ്ക് റോ​ഡ് പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​ല്ല, വ​ഞ്ചി​ക്കു​ള​ത്തെ ത​ണ്ണീ​ർ​ത്ത​ട ഭൂ​മി​യി​ട​പാ​ടി​ലെ അ​ഴി​മ​തി, കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം - പീ​ടി​ക​മു​റി​ക​ൾ കൈ​മാ​റ്റ​ത്തി​ലെ തി​രി​മ​റി​ക​ൾ, പി​ൻ​വാ​തി​ൽ​നി​യ​മ​നം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. 2016 മു​ത​ൽ 2025വ​രെ അ​ധി​ക​മാ​യി പി​രി​ച്ചെ​ടു​ത്ത നി​കു​തി ജ​ന​ങ്ങ​ൾ​ക്കു തി​രി​ച്ചു​കൊ​ടു​ക്കേ​ണ്ടി​വ​ന്ന​തും ഭ​ര​ണ കോ​ട്ട​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

പീ​ച്ചി​യി​ൽ​നി​ന്നു ശു​ദ്ധ​ജ​ലം കൊ​ണ്ടു​വ​രാ​ൻ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു പൈ​പ്പു​ക​ൾ കു​ഴി​ച്ചി​ട്ടെ​ങ്കി​ലും വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല പൈ​പ്പു​ക​ൾ എ​വി​ടെ​യാ​ണെ​ന്നു​പോ​ലും അ​ധി​കൃ​ത​ർ​ക്ക് അ​റി​യി​ല്ല. റോ​ഡി​ലെ കു​ഴി​ക​ളി​ൽ​പെ​ട്ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ങ്ങ​ളും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കി​ഴ​ക്കേ​കോ​ട്ട, പ​ടി​ഞ്ഞാ​റെ​കോ​ട്ട, പൂ​ങ്കു​ന്നം, കൂ​ർ​ക്ക​ഞ്ചേ​രി, ന​ടു​വി​ലാ​ൽ ജം​ഗ്ഷ​നു​ക​ളു​ടെ വി​ക​സ​നം, എം​ജി റോ​ഡ് വി​ക​സ​നം, പൂ​ത്തോ​ൾ മേ​ൽ​പ്പാ​ലം എ​ന്നി​വ ഭ​ര​ണ​നേ​ട്ട​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്ക് ഒ​രു ജം​ഗ്ഷ​ൻ വി​ക​സ​ന​മോ റോ​ഡ് വി​ക​സ​ന​മോ സാ​ധ്യ​മാ​യി​ട്ടി​ല്ല. കി​ഴ​ക്കേ​കോ​ട്ട, പ​ടി​ഞ്ഞാ​റെ​കോ​ട്ട, പൂ​ങ്കു​ന്നം, കൊ​ക്കാ​ലെ, വ​ടൂ​ക്ക​ര ഫ്ലൈ​ഓ​വ​റു​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി.

കോ​ർ​പ​റേ​ഷ​നി​ലെ വി​വി​ധ മോ​ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ, ശൗ​ചാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്, മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ​പാ​ർ​ക്കിം​ഗ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്, പാ​ർ​ക്കി​ലെ ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത്, ക​ളി​ക്കോ​പ്പു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത് എ​ല്ലാം എ​ൽ​ഡി​എ​ഫി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​യി യു​ഡി​എ​ഫ് കു​റ്റ​പ​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

കളംപിടിക്കാൻ കരുത്തർ; 67 സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല​സ്ഥാ​നം പി​ടി​ക്കാ​ൻ പ്ര​മു​ഖ​രെ ഇ​റ​ക്കി ബി​ജെ​പി. ഭ​രി​ക്കാ​ൻ ഒ​രു അ​വ​സ​ര​മാ​ണ് ബി​ജെ​പി ചോ​ദി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

അ​ഴി​മ​തി ര​ഹി​ത അ​ന​ന്ത​പു​രി അ​താ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 67 സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ശാ​സ്ത​മം​ഗ​ലം വാ​ര്‍​ഡി​ൽ മു​ൻ ഡി​ജി​പി ആ​ര്‍ ശ്രീ​ലേ​ഖ മ​ത്സ​രി​ക്കും. പാ​ള​യ​ത്ത് മു​ൻ കാ​യി​ക താ​ര​വും സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ​ദ്മി​നി തോ​മ​സും മു​തി​ർ​ന്ന നേ​താ​വ് വി.​വി.​രാ​ജേ​ഷ് കൊ​ടു​ങ്ങ​ന്നൂ​ര്‍ വാ​ര്‍​ഡി​ലും മ​ത്സ​രി​ക്കും.

തി​രു​മ​ല വാ​ര്‍​ഡി​ൽ ദേ​വി​മ, ക​ര​മ​ന​യി​ൽ ക​ര​മ​ന അ​ജി, നേ​മ​ത്ത് എം.​ആ​ര്‍. ഗോ​പ​ൻ എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​ക​ളാ‌‌​ണ്. പേ​രു​ര്‍​ക്ക​ട​യി​ൽ ടി.​എ​സ്. അ​നി​ൽ​കു​മാ​റും ക​ഴ​ക്കൂ​ട്ട​ത്ത് അ​നി​ൽ ക​ഴ​ക്കൂ​ട്ട​വും ജ​ന​വി​ധി​തേ​ടും.

മു​ന്‍ എം​എ​ല്‍​എ ശ​ബ​രീ​നാ​ഥ​നെ ഉ​ള്‍​പ്പെ​ടെ ക​ള​ത്തി​ലി​റ​ക്കി​യാ​ണ് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​ര​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ഭൂ​രി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ച് യു​ഡി​എ​ഫ് ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

Kerala

യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി; കൗ​ൺ​സി​ല​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. 49-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യ സു​നി​ത ഡി​ക്‌​സ​നാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.

കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്ന് അം​ഗ​ത്വ​മെ​ടു​ത്തു. മു​ൻ​പ് കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന സു​നി​ത ഡി​ക്‌​സ​ൺ 2010 ൽ ​വൈ​റ്റി​ല​യി​ൽ നി​ന്ന് ന​ഗ​ര​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

2015 ൽ ​ഇ​വ​ർ കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ത​വ​ണ ആ​ർ​എ​സ്‌​പി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഇ​വ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​തെ​ന്ന് സു​നി​ത പ​റ​ഞ്ഞു.

 

 

Kerala

മൂ​ന്ന് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ വ​നി​താ മേ​യ​ർ; എ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​താ അ​ധ്യ​ക്ഷ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ സം​വ​ര​ണ പ​ട്ടി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​റി​ല്‍ മൂ​ന്ന് കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ല്‍ വ​നി​താ സം​വ​ര​ണ​മാ​ണ്. കൊ​ച്ചി, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലാ​ണ് വ​നി​ത​ക​ള്‍ മേ​യ​ര്‍ സ്ഥാ​ന​ത്തെ​ത്തു​ക.

ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​ഴി​ട​ത്ത് വ​നി​ത​ക​ള്‍​ക്കും ഒ​രി​ട​ത്ത് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നു​മാ​ണ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തി​ന് സം​വ​ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് വ​നി​താ സം​വ​ര​ണം.

എ​റ​ണാ​കു​ള​ത്ത് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള അം​ഗ​ത്തി​നാ​ണ് സം​വ​ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ 44 അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ള്‍ വ​നി​ത​ക​ള്‍​ക്കും ആ​റെ​ണ്ണം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും ഒ​രെ​ണ്ണം പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു​മാ​ണ് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

 

Kerala

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ൻ പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്; കെ.എസ്.ശ​ബ​രി​നാ​ഥ​ൻ ക​വ​ടി​യാ​റി​ൽ സ്ഥാ​നാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ ക​വ​ടി​യാ​റി​ൽ നി​ന്ന് ജ​ന​വ​ധി​തേ​ടും.

ശ​ബ​രി​നാ​ഥ​ൻ ഉ​ൾ​പ്പ​ടെ 48 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്ത​വ​ണ കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫ് പി​ടി​ക്കു​മെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കെ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​ചാ​ര​ണ ജാ​ഥ​ക​ള്‍ ആ​രം​ഭി​ക്കും.

മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളെ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ​പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഘ​ക​ക​ക്ഷി​ക​ളു​മാ​യി ചി​ല സീ​റ്റു​ക​ളി​ൽ തീ​രു​മാ​ന​മാ​കേ​ണ്ട​തു​ണ്ട്.

മു​സ്‌​ലീം ലീ​ഗ്, കേ​ര​ള കോ​ൺ​ഗ്ര​സ്, ആ​ർ​എ​സ്‌​പി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. 51 സീ​റ്റാ​ണ് ല​ക്ഷ്യ​മെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് (ഉ​ള്ളൂ​ര്‍), കെ​എ​സ്‍​യു വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് (മു​ട്ട​ട), ത്രേ​സ്യാ​മ്മ തോ​മ​സ് (നാ​ലാ​ഞ്ചി​റ), ഡി​സി​സി സെ​ക്ര​ട്ട​റി എം.​എ​സ്. അ​നി​ൽ​കു​മാ​ര്‍ (ക​ഴ​ക്കൂ​ട്ടം) തു​ട​ങ്ങി​യ​വ​രും ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ലി​ടം നേ​ടി.

 

Kerala

തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ സി​പി​എം പ്ര​തി​ഷേ​ധം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നി​ടെ പ്ര​തി​ഷേ​ധം. തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സി​പി​എം അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. മേ​യ​റു​ടെ ഡ​യ​സി​ല്‍ കയറി പ്രതിഷേധക്കാർ മൈ​ക്ക് ഊ​രി എ​ടു​ത്തു.

കൗ​ണ്‍​സി​ല്‍ യോ​ഗം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഹാ​ളി​ന് പു​റ​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. യോ​ഗം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങള്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി​യും പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല്‍ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Latest News

Corehub Up